മാ‍ർഗനി‍ർദ്ദേശങ്ങള്‍ പാലിച്ചില്ല, ആരോഗ്യസേവനകേന്ദ്രത്തിന്‍റെ ലൈസന്‍സ് റദ്ദാക്കി യുഎഇ കേന്ദ്ര ബാങ്ക്

മാ‍ർഗനി‍ർദ്ദേശങ്ങള്‍ പാലിച്ചില്ല, ആരോഗ്യസേവനകേന്ദ്രത്തിന്‍റെ ലൈസന്‍സ് റദ്ദാക്കി യുഎഇ കേന്ദ്ര ബാങ്ക്

ദുബായ്: മാർഗനിർദ്ദേശങ്ങള്‍ പാലിക്കാത്തതിനാല്‍ ഐറിസ് ആരോഗ്യ സേവന കേന്ദ്രത്തിന്‍റെ ലൈസന്‍സ് യുഎഇ കേന്ദ്രബാങ്ക് റദ്ദാക്കി. ആരോഗ്യ ഇന്‍ഷുറന്‍സ് തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർമാർക്കും അവരുടെ വ്യാപാരത്തിന്‍റെ നിയന്ത്രണത്തിനും ലൈസന്‍സ് നല്‍കുന്നതിനും ബാധകമായ നിർദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിച്ചില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.

മെഡിക്കൽ ആനുകൂല്യങ്ങളും ക്ലെയിം അഡ്മിനിസ്ട്രേഷൻ സേവനങ്ങളും നല്‍കുന്ന ആരോഗ്യസേവനകേന്ദ്രമാണിത്. എല്ലാ കമ്പനികളും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കേന്ദ്രബാങ്ക് നിരീക്ഷണം ശക്തമാക്കയിട്ടുണ്ട്. 2022 ജൂണില്‍ ഇത്തരത്തില്‍ നിർദ്ദേശങ്ങള്‍ പാലിക്കാത്ത കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. പുതിയ ഉപഭോക്താക്കൾക്ക് ഒരു വർഷത്തേക്ക് അധിക ഇൻഷുറൻസ് പോളിസികൾ നൽകുന്നതിൽ നിന്ന് ഒരു സ്ഥാപനത്തെ വിലക്കുകയും ചെയ്യുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നതിനുമെതിരെ ക‍ർശന നിർദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല കഴിഞ്ഞ വർഷം ഡിസംബറിൽ ഇൻഷുറൻസ് മേഖലയ്ക്ക് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇൻഷുറൻസ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ഇൻഷുറർമാർ, റീഇൻഷുറർമാർ, ഏജന്‍റുമാർ, ബ്രോക്കർമാർ തുടങ്ങിയവർ ഉള്‍പ്പടെ നിർദ്ദേശങ്ങള്‍ പാലിക്കാന്‍ ഒരു മാസത്തെ സമയവും അനുവദിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.