മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി. ഭീകര സംഘടനയായ ഇന്ത്യന്‍ മൂജാഹിദീനാണ് (ഐഎം) ഭീഷണി ഉയര്‍ത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസും സുരക്ഷാസേനയും സുരക്ഷ ശക്തമാക്കി.
ഇര്‍ഫാന്‍ അഹമ്മദ് ഷെയ്ഖ് എന്ന് സ്വയം പരിജയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയത്. ഇന്ത്യന്‍ മുഹാജിദീന്‍ സംഘടനയിലെ അംഗമാണെന്ന് വെളിപ്പെടുത്തിയതായും വിമാനത്താവള അധികൃതര്‍ പൊലിസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ സാഹര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.