അബുദബി:യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം കൂടികാഴ്ച നടത്തി. ഖസർ അല്‍ ബഹർ മജ്ലിലിലെത്തിയ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സ്വീകരിച്ചു.
എല്ലാ മേഖലകളിലും രാജ്യത്തിന്‍റെ പുരോഗതി ശാശ്വതമായി നിലനിർത്താന്‍ ഇരുവരും ദൈവത്തോട് പ്രാർത്ഥിച്ചു.
അലൈന്‍ മേഖലയുടെ ഭരണാധികാരി ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയരും കൂടികാഴ്ചയില്‍ പങ്കെടുത്തു.