ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്തു നിന്നവർ വിസ കാലാവധി തീരുന്നതിന് മുന്‍പ് തിരിച്ചുവരാന്‍ അപേക്ഷ നല്‍കണം.

ആറ് മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്തു നിന്നവർ വിസ കാലാവധി തീരുന്നതിന് മുന്‍പ് തിരിച്ചുവരാന്‍ അപേക്ഷ നല്‍കണം.

ദുബായ്: യുഎഇക്ക് പുറത്ത് 6 മാസത്തിൽ കൂടുതൽ തങ്ങിയവർ വിസ കാലാവധി തീരുന്നതിന് 2 മാസം മുൻപെങ്കിലും തിരിച്ചുവരാനുള്ള (റീ എൻട്രി) അപേക്ഷ സമർപ്പിക്കണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. അപേക്ഷിച്ച തീയതി മുതൽ വീസയ്ക്ക് 60 ദിവസമെങ്കിലും സാധുത ഉണ്ടായിരിക്കണം. വിദേശത്തു നിന്നാണ് അപേക്ഷിക്കേണ്ടത്. റീ–എൻട്രി അനുമതി ലഭിച്ചാൽ 30 ദിവസത്തിനകം രാജ്യത്ത് പ്രവേശിക്കണമെന്നും ഐസിപി വിശദീകരിച്ചു.

180 ദിവസത്തിൽ (6 മാസം) കൂടുതൽ വിദേശത്തു കഴിഞ്ഞതിനുള്ള കാരണം ബോധിപ്പിക്കണം. 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം പിഴ ഈടാക്കും. വിവിധ കാരണങ്ങളാൽ 6 മാസത്തിൽ‍ കൂടുതൽ യുഎഇയ്ക്കു പുറത്തു കഴിയേണ്ടിവന്നവർക്ക് പുതിയ വിസ എടുക്കാതെ തിരിച്ചുവരാനുളള സാധ്യതയാണ് ഇതോടെ തെളിയുന്നത്. യുഎഇ ഐസിപി സ്മാർട് ആപ്ലിക്കേഷൻ മുഖേന നേരിട്ടോ അംഗീകൃത ടൈപ്പിംഗ് സെന്‍ററുകള്‍ വഴിയോ അപേക്ഷിക്കാം.

150 ദിർഹമാണ് ഫീസ്. അംഗീകരിച്ചാൽ അതേ വിസയിൽ യുഎഇയിൽ തിരിച്ചെത്താം. സ്വദേശിയുടെ വിദേശിയായ ഭാര്യ, സർക്കാർ ഉദ്യോഗസ്ഥൻ, ഭാര്യ, വിദേശ ചികിത്സയ്ക്കു പോയവർ (മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കണം), വിദ്യാർഥികൾക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും ഒപ്പം പോയ യുഎഇ വിസയുള്ള വീട്ടുജോലിക്കാർ എന്നിവർക്ക് ഇളവുണ്ട്. ഗോൾഡൻ വീസക്കാർക്കും 6 മാസത്തിൽ കൂടുതൽ വിദേശത്തു തങ്ങാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.