തെളിവ് ഹാജരാക്കിയില്ല; മോഡിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോകസഭാ രേഖകളില്‍ നിന്നും നീക്കി

തെളിവ് ഹാജരാക്കിയില്ല; മോഡിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോകസഭാ രേഖകളില്‍ നിന്നും നീക്കി

ന്യൂഡല്‍ഹി: തെളിവ് ഹാജരാക്കാന്‍ സാധിക്കാതെ വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭാ രേഖകളില്‍ നിന്നും നീക്കി.

പരാമര്‍ശങ്ങള്‍ നീക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ലോക്‌സഭ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ലോക്‌സഭയില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

അതേസമയം അദാനി വിവാദത്തില്‍ ഇന്നും പാര്‍ലമെന്റ് പുകഞ്ഞു. പ്രധാനമന്ത്രിയേയും അദാനിയേയും ബന്ധപ്പെടുത്തി ആരോപണം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നടപടി ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ അദാനിയുടെ പേര് പറയാതെ പ്രധാന മന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. രാജ്യസഭാ ചെയര്‍മാനും ഭരണപക്ഷവും കോണ്‍ഗ്രസിനോട് തെളിവ് ചോദിച്ചു.

ലോക്സഭ ചേര്‍ന്നയുടന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഭരണപക്ഷം നിലപാട് കടുപ്പിച്ചു. ഒരു തെളിവും മേശപ്പുറത്ത് വയ്ക്കാതെയാണ് പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.