ഗാസിയാബാദില്‍ കോടതി സമുച്ചയത്തിനുള്ളില്‍ പുലി; നിരവധി പേര്‍ക്ക് പരിക്ക്

ഗാസിയാബാദില്‍ കോടതി സമുച്ചയത്തിനുള്ളില്‍ പുലി; നിരവധി പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: കോടതി സമുച്ചയത്തിനുള്ളില്‍ പുള്ളിപ്പുലി. ഗാസിയാബാദിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്കാണ് പുലി കടന്നു കയറിയത്. നിരവധി പേര്‍ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

വൈകിട്ട് നാലോടയൊണ് പുള്ളിപ്പുലി കോടതി പരിസരത്തേക്ക് എത്തിയത്. കോടതിക്കുള്ളില്‍ കറങ്ങിനടന്ന പുലിയെ കണ്ട് ആളുകള്‍ ചിതറിയോടി.

പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലി കോടതിക്കുള്ളിലെ ഇരുമ്പ് ഗേറ്റിനുള്ളില്‍ നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുലിയെ പിടികൂടിയോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.