നിയമസഭാ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

നിയമസഭാ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപി ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

അഗര്‍ത്തല: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ത്രിപുരയില്‍ ഇന്ന് ബിജെപി പ്രകടന പത്രിക പുറത്തിറക്കും. പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കുക. മുഖ്യമന്ത്രി മണിക് സഹ, ത്രിപുര ബിജെപി അധ്യക്ഷന്‍ രാജിബ് ഭട്ടാചാര്‍ജീ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ജനപ്രിയ കാര്യങ്ങള്‍ പ്രകടന പത്രികയില്‍ ഉണ്ടാകുകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനിടെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം രംഗത്തെത്തി.

ബിജെപി നേതാക്കള്‍ ഹെലികോപ്റ്ററുകളില്‍ പണം കടത്തുന്നുവെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നേതാക്കളുടെ ഹെലികോപ്റ്ററുകളും വാഹനങ്ങളും പരിശോധിക്കണം എന്ന് സിപിഎം ആവശ്യപ്പെട്ടു.

ബിജെപി അനുകൂല ഏജന്‍സികളെ പോളിങ് ബൂത്തുകളില്‍ വീഡിയോ ഗ്രാഫര്‍മാരായി നിയമിച്ചിട്ടുണ്ട് എന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.