അബുദബി:തുർക്കിയില്‍ ഭൂകമ്പദുരന്തത്തില്‍ പെട്ട 3 സ്വദേശികളെ രക്ഷപ്പെടുത്തി തിരികെയെത്തിച്ചതായി യുഎഇ വിദേശകാര്യമന്ത്രാലയം.
പ്രതിരോധമന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് ഓപ്പറേഷന്‍ ഗാലന്‍റ് നൈറ്റ് 2 എന്ന് പേരിട്ട രക്ഷാ ദൗത്യം യുഎഇ നടത്തുന്നത്. ഭൂകമ്പത്തില്‍ മൂന്ന് പേർക്കും പരുക്കേറ്റിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. ദുരന്തബാധിതമേഖലകളിലെ പൗരന്മാരോട് ത്വാജുദിയിൽ രജിസ്റ്റർ ചെയ്യാനും കൂടാതെ 0097180024 എന്ന നമ്പറിലേക്ക് വിളക്കാവുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. തുർക്കിയിലും സിറിയയിലും വിവിധ ലോകരാഷ്ട്രങ്ങളുടെ നേതൃത്വത്തില്‍ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.