ഹോപ് പ്രോബ് ദൗത്യം തുടർന്നേക്കും

ഹോപ് പ്രോബ് ദൗത്യം തുടർന്നേക്കും

അബുദബി: യുഎഇയുടെ ചൊവ്വാ ദൗത്യം ഹോപ് പ്രോബ് ഭ്രമണപഥത്തില്‍ ദൗത്യം ആരംഭിച്ചിട്ട് ഒരു ചൊവ്വാ വർഷം, അതായത് രണ്ട് ഭൂമിവർഷങ്ങള്‍ പൂർത്തിയായി. ദൗത്യത്തിന്‍റെ ഏറ്റവും സങ്കീർണമായ ഘട്ടം പൂർത്തിയാക്കി 7 മാസം കൊണ്ട് 493 ദശ ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് 2021 ഫെബ്രുവരി 9 ന് ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്.

2023 മധ്യത്തോടെ ദൗത്യം തീരുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അടുത്ത ഒരു ചൊവ്വാ വർഷം കൂടെ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ തുടർന്നേക്കുമെന്ന് ഹോപ് പ്രോബ് ഓപ്പേറഷന്‍സ് ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ സക്കരിയ അല്‍ ഷംസി പറഞ്ഞു. അതേസമയം ബഹിരാകാശ എജന്‍സിയും എംബിആ‍ർഎസ് സിയും സംയുക്തമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.

ഓരോ 55 മണിക്കൂറിലും ഒരു സൈക്കിൾ ഹോപ്പ് പ്രോബ് പൂർത്തിയാക്കുന്നുണ്ട്. ഇതിനകം തന്നെ നിരവധി അ‍ജ്ഞാത പ്രതിഭാസങ്ങള്‍ നിരീക്ഷിച്ച് നിരവധി ശാസ്ത്രനേട്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.