കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍

കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള തയ്യാറെടുപ്പുകള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ കൊവിന്‍ (കൊറോണ വാക്‌സിന്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക്) ആപ്ലിക്കേഷനില്‍ അപ്‌ലോഡ് ചെയ്യാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

കൊറോണ പ്രതിരോധ വക്‌സിന്‍ വിതരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വികസിപ്പിച്ച ആപ്ലിക്കേഷനാണ് കൊവിന്‍ ആപ്പ്. വാക്‌സിന്‍ റോള്‍ ഔട്ട് പ്ലാനില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രസ്തുത ആപ്ലിക്കേഷനിൽ ഒട്ടനവധി വിവരങ്ങൾ അടങ്ങിയിട്ടുണ്ട്. വാക്‌സിന്‍ സംഭരണം, വിതരണം, ഡോസ് ഷെഡ്യൂളുകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങളെല്ലാം കൊവിന്‍ ആപ്ലിക്കേഷനില്‍ ലഭിക്കും. ഉടൻ തന്നെ വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കും എന്നാണ് കരുതുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.