യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുളള 4 സ‍ർവ്വീസുകള്‍ എയർ ഇന്ത്യ നിർത്തുന്നു

യുഎഇയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുളള 4 സ‍ർവ്വീസുകള്‍ എയർ ഇന്ത്യ നിർത്തുന്നു

ദുബായ്:യുഎഇയില്‍ നിന്നും കോഴിക്കോട്ടേക്കുളള നാല് സർവ്വീസുകള്‍ എയർ ഇന്ത്യ നിർത്തലാക്കുന്നു. ദുബായില്‍ നിന്നും ഷാർജയില്‍ നിന്നുമുളള സർവ്വീസുകളാണ് എയർ ഇന്ത്യ നിർത്തുന്നത്. മാർച്ച് 27 മുതല്‍ സർവ്വീസുകള്‍ ഇല്ലെന്നാണ് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുളള നിർദ്ദേശം ലഭിച്ചതായി ട്രാവല്‍ ഏജന്‍റുമാരും സാക്ഷ്യപ്പെടുത്തുന്നു.

ദുബായിൽ നിന്ന്​ കോഴിക്കോട്ടേക്ക്​ ഉച്ചക്ക്​ സർവീസ്​ നടത്തുന്ന എ.ഐ 937, ഷാർജയിൽ നിന്ന്​ സർവീസ്​ നടത്തുന്ന എ.ഐ 997 എന്നിവയാണ്​ ബുക്കിംഗ് അവസാനിപ്പിക്കുന്നത്. ഈ വിമാനങ്ങളുടെ തിരിച്ചുള്ള ദുബായ്, ഷാർജ സർവീസുകളും ഇല്ല.

ഷാർജയില്‍ നിന്ന് കോഴിക്കോട്ടേക്കുളള ഏകസർവ്വീസാണ് രാത്രി 11.45 ന് പുറപ്പെടുന്ന എ ഐ 997. താരതമ്യേന കുറഞ്ഞ നിരക്കില്‍ സർവ്വീസ് നടത്തുന്ന വിമാനങ്ങള്‍ നിർത്തുന്നത് മറ്റ് വിമാനങ്ങളിലെ നിരക്ക് ഉയർത്തിയേക്കുമെന്നുളള ആശങ്കയുമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.