അബുദബി: അബുദബിയിലെ രണ്ട് ദ്വീപുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സൂപ്പർ ഹൈവേ തുറന്നു. അല്‍ റീം ദ്വീപ്, യും യീഫാനാ ദ്വീപ്, ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ സൂപ്പർ ഹൈവേയാണ് തുറന്നത്. അബുദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ ആന്‍റ് അബുദബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് പാത ഉദ്ഘാടനം ചെയ്തത്.
ഇരുദ്വീപുകളിലേക്കും സലാം സ്ട്രീറ്റ് എന്നറിയിപ്പെടുന്ന ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലേക്കുമുളള ഗതാഗതം ശക്തിപ്പെടുത്താനും സൂപ്പർഹൈവേ സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഗതാഗത തടസ്സം ഒഴിവാകുമന്നും പ്രതീക്ഷിക്കപ്പെടുന്നു.
സൈക്ലിംഗ് പാതകളും ബൈക്ക് വാടകയ്ക്ക് എടുക്കാനുളള സൗകര്യവുമെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ആറ് വരി പാതയാണ് ഇത്. മണിക്കൂറില്‍ ഓരോ ദിശയിലും 6,000 വാഹനങ്ങള്‍ക്ക് കടന്നുപോകാനാകും. മുനിസിപ്പാലിറ്റി-ഗതാഗത വകുപ്പുകളുമായി ചേർന്ന് അല്‍ഡാറാണ് നിർമ്മാണം പൂർത്തിയാക്കിയത്.