യുഎഇയില്‍ നിന്ന് തുർക്കിയിലേക്കും സിറിയയിലേക്കും സൗജന്യമായി വിളിക്കാമെന്ന് എത്തിസലാത്ത്

യുഎഇയില്‍ നിന്ന് തുർക്കിയിലേക്കും സിറിയയിലേക്കും സൗജന്യമായി വിളിക്കാമെന്ന് എത്തിസലാത്ത്

ദുബായ്: യുഎഇയിൽ നിന്ന്തുർക്കി – സിറിയ രാജ്യങ്ങളിലേക്ക് ഒരാഴ്ചത്തേക്ക് സൗജന്യമായി വിളിക്കാമെന്ന് ടെലകോം ദാതാക്കളായ എത്തിസലാത്ത് അറിയിച്ചു. തുർക്കി,സിറിയ എന്നീ ഇരു രാജ്യങ്ങളെയും ബാധിച്ച ഭൂകമ്പത്തോടുള്ള മാനുഷിക പരിഗണനയുടെ ഭാഗമായി യുഎഇ നെറ്റ്‌വർക്കിൽ നിന്ന് സിറിയയിലേക്കും തുർക്കിയിലേക്കും ഒരാഴ്ചത്തേക്ക് സൗജന്യ കോളുകൾ വാഗ്ദാനം ചെയ്യുന്നതായി എത്തിസലാത്ത് അറിയിച്ചു.

ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 16 വരെയാണ് ഇത് ലഭ്യമാകുക. കൂടാതെ എല്ലാ എത്തിസലാത്തിന്‍റെ ബിസിനസ് ഉപഭോക്താക്കള്‍ക്കും അല്ലാത്തവർക്കും 1000 മിനിറ്റ് വരെ സൗജ്യമായി ഉപയോഗിക്കാനുളള സാധ്യതയും പ്രയോജനപ്പെടുത്താം. എല്ലാ എത്തിസലാത്ത് ഉപഭോക്താക്കൾക്കും ഇത് ബാധകമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.