മോഡിക്കെതിരായ പ്രതിഷേധ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചു: കോണ്‍ഗ്രസ് എം.പിക്ക് രാജ്യസഭയില്‍ സസ്പെന്‍ഷന്‍

മോഡിക്കെതിരായ പ്രതിഷേധ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചു:  കോണ്‍ഗ്രസ് എം.പിക്ക് രാജ്യസഭയില്‍ സസ്പെന്‍ഷന്‍

ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ പങ്കുവച്ച കോണ്‍ഗ്രസ് എം.പി രജനി പാട്ടിലിനെ രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇപ്പോള്‍ നടക്കുന്ന ബജറ്റ് സമ്മേളനത്തിന്റെ തുടര്‍ന്നുള്ള ദിവസങ്ങളിലേക്കാണ് സസ്‌പെന്‍ഷന്‍.

ഗൗതം അദാനിയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹത്തിന്റെ ബന്ധത്തെക്കുറിച്ചും ലോക്‌സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെല്ലാം സഭാ രേഖകളില്‍ നിന്ന് സ്പീക്കര്‍ ഓം ബിര്‍ല നീക്കിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തന്റെ രാജ്യസഭയിലെ പ്രസംഗത്തില്‍ നരേന്ദ്ര മോഡിക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. മോഡിയെ 'മൗനി ബാബ' എന്ന് വിശേഷിപ്പിച്ചതടക്കം ഖാര്‍ഗെ നടത്തിയ ആറ് പരാമര്‍ശങ്ങള്‍ സഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കറും രേഖകളില്‍ നിന്നു നീക്കിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.