പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി എത്തിച്ച മയക്കുമരുന്നും ചൈനീസ് നിര്‍മ്മിത പിസ്റ്റളും പിടികൂടി

പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി എത്തിച്ച മയക്കുമരുന്നും ചൈനീസ് നിര്‍മ്മിത പിസ്റ്റളും പിടികൂടി

ന്യൂഡല്‍ഹി: ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് അനധികൃതമായി കടന്നു കയറിയ പാക് ഡ്രോണ്‍ വെടിവെച്ചിട്ട് സൈന്യം. പഞ്ചാബിലെ ഫിറോസ്പൂരില്‍ രാജ്യാന്തര അതിര്‍ത്തിയ്ക്ക് സമീപമാണ് സംഭവം.

ഡ്രോണില്‍ നിന്ന് മൂന്ന് കിലോ ഹെറോയിന്‍, ഒരു ചൈനീസ് നിര്‍മിത പിസ്റ്റള്‍, വെടിയുണ്ടകള്‍ തുടങ്ങിയ കണ്ടെത്തി.

ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ പാകിസ്ഥാന്‍ നടത്തുന്ന തുടര്‍ച്ചയായുള്ള ശ്രമങ്ങളെയാണ് ബിഎസ്എഫ് പരാജയപ്പെടുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.