ദുബായ്: ഉപയോഗിക്കാത്ത യാത്ര വിസ റദ്ദാക്കിയില്ലെങ്കില്‍ പുതിയ വിസ ലഭിക്കില്ല രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന സന്ദർശകരെ ഓർമ്മപ്പെടുത്തി അധികൃതർ. 30 ദിവസത്തെ സന്ദർശക വിസയെടുത്താല്‍ നിശ്ചിത ദിവസത്തിനകം രാജ്യത്തേക്ക് പ്രവേശിക്കണം. അത് സാധിക്കാത്ത പക്ഷം ഒന്നുകില്‍ വിസ റദ്ദാക്കണം. അതല്ലെങ്കില്‍ 200 ദിർഹം നല്‍കിയാല്‍ വിസാ കാലാവധി നീട്ടിയെടുക്കാം.
നേരത്തെ ഉപയോഗിക്കാത്ത വിസകള്‍ സ്വമേധയാ റദ്ദാകുമായിരുന്നു.എന്നാല്‍ ഇനിമുതല്‍ അപേക്ഷനല്‍കുന്നതിന് അനുസരിച്ചുമാത്രമെ വിസ റദ്ദാകുകയുളളൂ. ഇത്തരത്തില്‍ ഉപയോഗിക്കാത്ത വിസകള്‍ റദ്ദായില്ലെങ്കില്‍ പുതിയ വിസ ലഭിക്കാനും പ്രയാസമാകും. വിസ റദ്ദാക്കുന്നതിനുളള ഫീസ് 300 ദിർഹത്തോളമാകുമെന്ന് വിവിധ ട്രാവല്‍ ഏജന്‍സികള്‍ സാക്ഷ്യപ്പെടുത്തുന്നു.