ദുബായ്:ദുബായ് മാരത്തണ്‍ നാളെ നടക്കാനിരിക്കെ മെട്രോ പ്രവർത്തന സമയം നീട്ടി. ഫെബ്രുവരി 12 ന് രാവിലെ 4 മണിക്ക് മെട്രോ പ്രവർത്തനം തുടങ്ങും. സാധാരണ ദിവസങ്ങളില്‍ 8 മണിക്കാണ് മെട്രോ ആരംഭിക്കുക. ദുബായ് എക്സ്പോ സിറ്റിയിലേക്ക് ആളുകള്‍ക്ക് പോകാനുളള സൗകര്യം കണക്കിലെടുത്താണ് സമയം ദീർഘിപ്പിക്കുന്നതെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി അറിയിച്ചു.