വാഹനമോടിക്കുമ്പോള്‍ ശ്രദ്ധവേണം, ഓർമ്മപ്പെടുത്തി അബുദബി പോലീസ്

വാഹനമോടിക്കുമ്പോള്‍ ശ്രദ്ധവേണം, ഓർമ്മപ്പെടുത്തി അബുദബി പോലീസ്

അബുദബി:വാഹനമോടിക്കുമ്പോള്‍ ശ്രദ്ധവേണമെന്ന് ഓർമ്മപ്പെടുത്തി അബുദബി പോലീസ്. അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തിന്‍റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് പോലീസിന്‍റെ മുന്നറിയിപ്പ്.

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കരുത്. പലരും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്യുന്നു.ഇത് ഡ്രൈലിംഗില്‍ നിന്ന് ശ്രദ്ധ തെറ്റാനിടയാക്കും.ഇത്തരം അശ്രദ്ധമായ പെരുമാറ്റങ്ങള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും അതോറിറ്റി ഓർമ്മപ്പെടുത്തി. 800 ദിർഹമാണ് പിഴ. 4 ബ്ലാക്ക് പോയിന്‍റും കിട്ടും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.