കൊച്ചി: ബിജെപിക്കെതിരെ ആരുമായും സഖ്യത്തിന് തയ്യാറെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎം സഹകരണത്തിന്റെ പശ്ചാത്തലത്തിലാണ് വേണുഗോപാലിന്റെ പ്രതികരണം.
സംസ്ഥാനത്തെ കോണ്‍ഗ്രസ് സിപിഎം സഹകരണം തകര്‍ക്കാന്‍ പറ്റില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ മണിക് സര്‍കാര്‍ അഭിപ്രായപ്പെട്ടു. ത്രിപുരയില്‍ ഇരു പാര്‍ട്ടികള്‍ക്കും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയില്ല. കോണ്‍ഗ്രസ് പ്രചാരണത്തില്‍ പിന്നില്‍ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം വച്ചാണ് കോണ്‍ഗ്രസ് പ്രചാരണമെങ്കിലും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും ഇവരാരും പ്രചാരണത്തിന് എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ധാരണ അനുസരിച്ച് കിട്ടിയ പതിമൂന്ന് സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആശ്രയിക്കുന്നത് സിപിഎം സംഘടന സംവിധാനത്തെയാണ്.