കല്യാണം നടക്കുന്നില്ല: പദയാത്ര നടത്താനൊരുങ്ങി 200 യുവാക്കള്‍; സംഭവം കര്‍ണാടകയില്‍

കല്യാണം നടക്കുന്നില്ല: പദയാത്ര നടത്താനൊരുങ്ങി 200 യുവാക്കള്‍; സംഭവം കര്‍ണാടകയില്‍

ബെംഗളൂരു: ജീവിത പങ്കാളിയെ തേടി വലഞ്ഞ യുവാക്കള്‍ പദയാത്ര നടത്താന്‍ ഒരിങ്ങുന്നതായി റിപ്പോര്‍ട്ട്. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് 200 യുവാക്കള്‍ ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്‌സ് പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്. ചാമരാജനഗര്‍ ജില്ലയിലെ എം.എം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് യുവാക്കള്‍ പദയാത്ര നടത്തുന്നത്.

ജില്ലയില്‍ കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കള്‍ക്ക് പെണ്ണ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവിടുത്തെ സ്ത്രീ- പുരുഷ അനുപാതം തന്നെയാണ് ഇതിന്റെ പ്രധാന കാരണം. ഈ സാഹചര്യത്തില്‍ കൂടിയാണ് വിവാഹം നടക്കാന്‍ യുവാക്കള്‍ പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്.

മാണ്ഡ്യയില്‍ നിന്ന് എം.എ ഹില്‍സ് ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താനാണ് യുവാക്കളുടെ തീരുമാനം. റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി 23നാണ് പദയാത്ര ആരംഭിക്കുന്ന്. 30 വയസ് പിന്നിട്ടിട്ടും വിവാഹം കഴിയാത്ത 200 യുവാക്കളാണ് പദയാത്രയില്‍ അണിനിരക്കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.