ന്യൂഡൽഹി: ഗൗതം അദാനി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടത്തിയ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ്.
ലോക്‌സഭാ സെക്രട്ടേറിയറ്റാണ് വിശദീകരണം തേടി രാഹുൽ ഗാന്ധിക്ക് നോട്ടിസ് നൽകിയത്. ബുധനാഴ്ചയ്ക്കകം വിശദീകരണം നൽകണം.
2014 ൽ ബിജെപി അധികാരത്തിൽ വന്ന ശേഷമാണ് ഗൗതം അദാനിയുടെ സമ്പത്തിൽ വൻതോതിലുള്ള വളർച്ചയുണ്ടായതെന്നാണ് രാഹുൽ ഗാന്ധി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞത്.
ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സഹായം ഉണ്ടെന്നും പരാമർശിച്ചിരുന്നു. ഇതിനെതിരെ ബിജെപി എംപിമാർ സ്പീക്കർക്ക് പരാതി നൽകി. ഈ പരാതിയിലാണ് ലോക്സഭാ സെക്രട്ടേറിയറ്റിന്റെ അടിയന്തര നടപടി.