ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനമായ ആസാമിന് പിന്നാലെ ഇന്ന് സിക്കിമിലും നേരിയ ഭൂചലനം. പുലര്‍ച്ചെ 4.15 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
യുക്സോമിന് 70 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായാണ് പ്രഭവകേന്ദ്രം. ഇവിടെ ഭൂമിക്കടിയില്‍ 10 കിലോമീറ്റര്‍ ഉള്ളിലായാണ് പ്രഭവകേന്ദ്രമെന്നാണ് വിവരം. ഭൂചലനത്തില്‍ നാശനഷ്ടമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.