ഷാർജ:പാലക്കാട് സ്വദേശിയായ യുവാവ് ഷാർജയില്‍ കുത്തേറ്റ് മരിച്ചു.മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 36 വയസായിരുന്നു. ഷാർജ ബൂതീനയിലാണ് സംഭവമുണ്ടായത്.
സംഭവത്തിൽ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ട്. ഷാർജയിലെ ബൂതീനയിലെ ഹൈപ്പർ മാർക്കറ്റിലെ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഹക്കീം.
സ്ഥാപനത്തിന് സമീപത്തെ കഫറ്റീരിയയിൽ ഹക്കീമിന്‍റെ സഹപ്രവർത്തകരും പാകിസ്താൻ സ്വദേശിയും തമ്മിലുണ്ടായ തർക്കം പരിഹരിക്കാന്‍ ഹക്കീം ശ്രമിച്ചിരുന്നു. ഇതിനിടെ പ്രകോപിതനായ പാകിസ്താന്‍ സ്വദേശി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന.