ഖത്തർ അമീർ തുർക്കി പ്രഡിഡന്‍റുമായി കൂടികാഴ്ച നടത്തി

ഖത്തർ അമീർ തുർക്കി പ്രഡിഡന്‍റുമായി കൂടികാഴ്ച നടത്തി

ദോഹ:ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി തുർക്കി പ്രഡിഡന്‍റ് ത്വയ്ബ് എർദോഗനുമായി കൂടികാഴ്ച നടത്തി. ഭൂകമ്പം നാശം വിതച്ച തുർക്കിയില്‍ എത്തിയാണ് ഖത്തർ അമീർ തുർക്കി പ്രസിഡന്‍റിനെ കണ്ടത്.

രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വർധിപ്പിക്കാനും തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണവും ഇരു നേതാക്കളും ചർച്ച ചെയ്തതായി ഖത്തറിലെ തുർക്കി അംബാസഡർ മുസ്തഫ ഗോക്‌സു ഖത്തർ ന്യൂസ് ഏജൻസിയോട് പറഞ്ഞു.തുർക്കിയിലും സിറിയയിലും ദുരന്തമുണ്ടായതിന് പിന്നാലെ ഖത്തർ അമീർ എർദോഗനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.