ദോഹ:ഖത്തറില്‍ നാളെ, ഫെബ്രുവരി 14 ന് ഖത്തർ ദേശീയ കായിക ദിനമായി പ്രഖ്യാപിച്ചു. രാജ്യത്ത് നാളെ സർക്കാർ,പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
എല്ലാ വർഷവും ഫെബ്രുവരി രണ്ടാം വാരത്തിലെ ചൊവ്വാഴ്ചയാണ് ഖത്തറിൽ ദേശീയ ദിനമായി ആഘോഷിക്കുന്നത്.ഇതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിപുലമായ കായിക വിനോദ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.