അവധിക്കാലമാഘോഷിച്ചോളൂ, പക്ഷെ വീട് പൂട്ടിപോകുമ്പോള്‍ ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

അവധിക്കാലമാഘോഷിച്ചോളൂ, പക്ഷെ വീട് പൂട്ടിപോകുമ്പോള്‍ ഇക്കാര്യത്തില്‍ ശ്രദ്ധവേണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍

ദുബായ്:അവധിക്കാലമാഘോഷിക്കാന്‍ വീട് പൂട്ടിപോകുമ്പോള്‍ ശ്രദ്ധവേണമെന്ന് പോലീസ്. അവധിയാഘോഷിക്കാന്‍ പോകുന്നുവെന്ന് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ രണ്ടുവട്ടം ആലോചിക്കണമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ ഓർമ്മിപ്പിക്കുന്നത്.

യാത്രാ വിവരങ്ങളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ വീട് ഒഴിഞ്ഞുകിടക്കുകയാണെന്ന് മനസിലായി വീട്ടില്‍ മോഷണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. യാത്രാ പദ്ധതികള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വ്യക്തിയുടെ വീട്ടില്‍ മോഷണം നടന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.