പുല്‍വാമ ഭീകരാക്രമണം; എട്ട് ഭീകരരെ വധിക്കുകയും ഏഴ് പേരെ തടവിലാക്കുകയും ചെയ്തതായി കശ്മീര്‍ ഡിജിപി

പുല്‍വാമ ഭീകരാക്രമണം; എട്ട് ഭീകരരെ വധിക്കുകയും ഏഴ് പേരെ തടവിലാക്കുകയും ചെയ്തതായി കശ്മീര്‍ ഡിജിപി

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എട്ട് ഭീകരരെ വധിക്കുകയും ഏഴ് പേരെ തടവിലാക്കുകയും ചെയ്തതായി കശ്മീര്‍ എഡിജിപി വിജയ് കുമാര്‍. ഭീകരാക്രമണത്തില്‍ പങ്കാളികളായ 19 പേരില്‍ നാല് പേര്‍ നിലവില്‍ പാകിസ്ഥാനിലുണ്ടെന്നും എഡിജിപി അറിയിച്ചു.

പുല്‍വാമ ഭീകരാക്രമണ ദിനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ 19 ഭീകരര്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതില്‍ എട്ട് ഭീകരരെ വധിക്കുകയും ഏഴ് പേരെ സുരക്ഷാ സേന പിടികൂടുകയും ചെയ്തിരുന്നു. പാകിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ഭീകരരെ പിടികൂടാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സൈന്യം. ഭീകരാക്രമണത്തിന് ശേഷം എട്ടോളം ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പുല്‍വാമ വിട്ടു പോയിരിന്നു. പുല്‍വാമയില്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന മൂസ സുലൈമാനിയിലെ ഭീകരരെ ഉടന്‍ വധിക്കുമെന്നും വിജയ് കുമാര്‍ പറഞ്ഞു.

ജെയ്‌ഷെ ഭീകരരുടെ നീക്കങ്ങള്‍ സസുക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കശ്മീരില്‍ ഭീകരത വളര്‍ത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

2019 ഫെബ്രുവരി 14 ന് ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയിലെ ലത്താപോരയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ ജെയ്ഷെ മുഹമ്മദ് ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ചാവേറാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

ഭീകരാക്രമണത്തിന് പിന്നിലെ പാക് ഗൂഢാലോചനയ്ക്ക് ബാലാക്കോട്ടില്‍ ബോംബ് വര്‍ഷിച്ചാണ് ഇന്ത്യ മറുപടി നല്‍കിയത്. 2019 ഫെബ്രുവരി 27 ന് പാക് അധിനിവേശ കശ്മീരിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് മുകളിലൂടെ പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങള്‍ ബോംബുകള്‍ വര്‍ഷിച്ച് ഭീകര ക്യാമ്പുകള്‍ ചാരമാക്കി. ആക്രമണത്തില്‍ 350 ല്‍ അധികം ജയ്ഷെ ഭീകര്‍ കൊല്ലപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.