അന്താരാഷ്ട്ര യാത്രാക്കാർക്ക് പുതിയ നിർദ്ദേശം നല്‍കി അധികൃതർ

അന്താരാഷ്ട്ര യാത്രാക്കാർക്ക് പുതിയ നിർദ്ദേശം നല്‍കി അധികൃതർ

അബുദബി: രാജ്യത്തേക്ക് വരുന്നവർക്കും പോകുന്നവർക്കും പുതിയ നിർദ്ദേശം നല്‍കി കസ്റ്റംസ് അധികൃതർ. 60,000 ദിർഹമോ അതിൽ കൂടുതലോ മൂല്യമുള്ള വസ്തുക്കൾ കൈവശം വയ്ക്കുന്ന യാത്രക്കാർ സത്യവാങ്മൂലം നൽകണമെന്നാണ് നിർദ്ദേശം. യുഎഇയില്‍ നിന്ന് പോകുന്നവർക്കും രാജ്യത്തേക്ക് വരുന്നവർക്കും ഇത് ബാധകമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.

സ്വർണവും കറന്‍സിയും ഉള്‍പ്പടെയുളളവയുടെ മൂല്യം ഇതില്‍ കണക്കാക്കും. നിശ്ചിത മൂല്യത്തില്‍ കൂടുതലുണ്ടെങ്കില്‍ അക്കാര്യം അധികൃതരെ ബോധ്യപ്പെടുത്തണം. 18 വയസില്‍ താഴെയുളളവരുടെ കൈവശമുളള വസ്തുക്കള്‍ രക്ഷിതാക്കളുടെ കണക്കിലാണ് പെടുത്തുകയെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.