ദുബായ്: ദുബായിലെ ആദ്യത്തെ വിർച്വല്‍ മാള്‍ പ്രഖ്യാപിച്ച് മാജിദ് അല്‍ ഫുത്തൈം. ദുബായില്‍ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിലാണ് മാള്‍ ഓഫ് മെറ്റാവേഴ്സിന്‍റെ പ്രഖ്യാപനം ഉണ്ടായത്. റീടെയ്ലല്‍, വിനോദം എന്നിവയിലുടനീളം ഡിജിറ്റല്‍ അനുഭവങ്ങള്‍ മാള്‍ ഓഫ് ദ മെറ്റാവേഴ്സില്‍ സന്ദർശകർക്ക് ലഭ്യമാകും. കാഫോർ, വോക്സ് സിനിമാസ്, ഖവാലി, സാംസംഗ് സ്റ്റോർ എന്നിവയുള്‍പ്പടെയുളള ബ്രാന്‍ഡുകളും മാള്‍ ഓഫ് ദ മെറ്റാവേഴ്സില്‍ പ്രവർത്തിക്കും.
ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കൊപ്പം മുന്നോട്ടുപോവകുയെന്നുളളതാണ് മാജിദ് അല്‍ ഫുത്തെം എന്നും ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടുതന്നെ മെറ്റാവേർസ് പോലെയുള്ള വലിയ പ്ലാറ്റ്‌ഫോമുകളുടെ ശൃംഖലയിൽ പോലും അത് നൽകാൻ ഞങ്ങൾ തയ്യാറാണെന്നും മാജിദ് അൽ ഫുത്തൈം അസറ്റ് മാനേജ്‌മെന്‍റ് സിഇഒ ഖലീഫ ബിൻ ബ്രൈക്ക് പറഞ്ഞു.