ന്യൂഡല്‍ഹി: ബി.ബി.സിയ്‌ക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സേന പ്രവര്‍ത്തകര്‍. ഇതോടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സുരക്ഷ വര്‍ധിപ്പിച്ചു. ഡല്‍ഹിയിലെ ബി.ബി.സി ഓഫീസിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്വസിച്ചു. ബി.ബി.സിക്കെതിരെ പ്രതിഷേധവുമായി ഡല്‍ഹി ഓഫീസിലേക്ക് ഹിന്ദു സേന പ്രവര്‍ത്തകര്‍ എത്തിയതിന് പിന്നാലെയാണ് ഓഫീസിന് സുരക്ഷ വര്‍ധിപ്പിച്ചത്.
ഐ.ടി.ബി.പിയെയാണ് ഡല്‍ഹി ഓഫീസിന് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. നേരത്തെ ജയ് ശ്രീറാം വിളികളുമായാണ് ഹിന്ദുസേന പ്രവര്‍ത്തകര്‍ ബി.ബി.സി ഓഫീസിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തിയത്. ബി.ബി.സിയെ തല്ലണമെന്നടക്കമുള്ള പോസ്റ്ററുകളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
ഓഫീസിനു മുന്നില്‍ പ്രതിഷേധ പോസ്റ്ററുകളും ഇവര്‍ പതിപ്പിച്ചു. പൊലീസ് എത്തിയാണ് പോസ്റ്ററുകള്‍ മാറ്റിയത്.