റമദാനില്‍ പാരമ്പര്യ കാഴ്ചകളൊരുക്കാന്‍ എക്സ്പോ സിറ്റി

റമദാനില്‍ പാരമ്പര്യ കാഴ്ചകളൊരുക്കാന്‍ എക്സ്പോ സിറ്റി

ദുബായ്: പുണ്യമാസമായ റമദാനില്‍ ഹായ് റമദാനെന്ന പേരില്‍ പാരമ്പര്യ കാഴ്ചകളൊരുക്കാന്‍ എക്സ്പോ സിറ്റി. മാർച്ച് മൂന്ന് മുതല്‍ ഏപ്രില്‍ 25 വരെയാണ് ഹായ് റമദാന്‍ നടക്കുക. വിശുദ്ധ മാസത്തിന്‍റെ പവിത്രത ഉള്‍ക്കൊണ്ടുകൊണ്ടുളള അന്തരീക്ഷവും രുചികരമായ ഭക്ഷണവും സന്ദർശകർക്കായി എക്സ്പോ സിറ്റിയില്‍ ഒരുക്കും.

എക്സ്പോ 2020 ലോകത്തെ ഒരുമിപ്പിച്ചതുപോലെ ഹായ് റമദാന്‍, റമദാന്‍ മാസത്തില്‍ വിവിധ സമൂഹങ്ങളെ ഒന്നിപ്പിക്കുമെന്ന് എക്‌സ്‌പോ സിറ്റി ദുബായ് എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ അംന അബുൽഹൂൾ പറഞ്ഞു. അല്‍ വാസല്‍ പ്രദർശനവും കായിക പരിപാടികളും ഉള്‍പ്പടെ എക്സ്പോ സിറ്റിയിലേക്കുളള പ്രവേശനം ഈ കാലയളവില്‍ സൗജന്യമായിരിക്കും. ചില വർക്ക് ഷോപ്പുകള്‍ക്കും വിനോദങ്ങള്‍ക്കും ഫീസ് ഈടാക്കും.

ഹായ് എന്നാല്‍ അറബിയില്‍ അയല്‍പക്കമെന്നും സ്വാഗതമെന്നുമുളള രണ്ട് അർത്ഥങ്ങളുണ്ട്. യുഎഇയുടെ പരമ്പരാഗത ആഘോഷമായ ഹഖ് അൽ ലൈലയ്ക്ക് മുന്നോടിയായുള്ള വാരാന്ത്യത്തിൽ ആരംഭിക്കുന്ന ഹായ് റമദാന്‍ 50 ദിവസത്തിലധികം നീണ്ടുനിൽക്കും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.