അബുദബി:ഭൂകമ്പം ദുരിതം വിതച്ച സിറിയക്ക് യുഎഇ അഞ്ച് കോടി ഡോളർ കൂടി സഹായം പ്രഖ്യാപിച്ചു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് സഹായം പ്രഖ്യാപിച്ചത്. നേരത്തേ പ്രഖ്യാപിച്ച സഹായങ്ങൾക്കുപുറമെയാണ് പുതിയ പ്രഖ്യാപനം.
ഇതിൽ രണ്ടുകോടി ഡോളർ യു.എൻ ഓഫിസ് ഫോർ ഹ്യൂമാനിറ്റേറിയൻ അഫയേഴ്സുമായി സഹകരിച്ച് മാനുഷിക പദ്ധതികൾ നടപ്പാക്കുന്നതിനാണ് ചെലവഴിക്കുക. നിലവില്‍ രക്ഷാ ദൗത്യവുമായി യുഎഇ സംഘം ദുരന്തബാധിത പ്രദേശങ്ങളിലുണ്ട്. ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ സിറിയ്ക്കും തുർക്കിക്കും യുഎഇ സഹായം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.തുർക്കിയയിലെ ഗാസിയാൻടെപിൽ യുഎഇ ഫീൽഡ് ആശുപത്രി പ്രവർത്തനം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.