'രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക': സുപ്രീം കോടതിക്ക് ആര്‍.എസ്.എസിന്റെ ഉപദേശം

'രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക': സുപ്രീം കോടതിക്ക് ആര്‍.എസ്.എസിന്റെ ഉപദേശം

ന്യൂഡല്‍ഹി: സുപ്രീം കോടതിയെ വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീം കോടതിയെ ഉപയോഗിക്കുന്നുവെന്നാണ് പത്രത്തിലെ എഡിറ്റോറിയല്‍ പരാമര്‍ശം. ബിബിസി ഡോക്യുമെന്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത് ചൂണ്ടിക്കാട്ടിയാണ് എഡിറ്റോറിയല്‍.

ബിബിസി പറയുന്നത് തെറ്റാണെന്നും രാജ്യത്തെ അപകീര്‍ത്തിപെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖപത്രത്തില്‍ വിമര്‍ശിച്ചു. ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതിയിലാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയുമാണ് സുപ്രീം കോടതിയുടെ ചുമതലയെന്നും എഡിറ്റോറിയലില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.