സ്കൂള്‍ ബസുകളില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഷാർജ, മാതാപിതാക്കള്‍ക്ക് കുട്ടികളുടെ യാത്ര നിരീക്ഷിക്കാം

സ്കൂള്‍ ബസുകളില്‍ സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ഷാർജ, മാതാപിതാക്കള്‍ക്ക് കുട്ടികളുടെ യാത്ര നിരീക്ഷിക്കാം

ഷാർജ: വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി സ്കൂള്‍ ബസുകളില്‍ ക്യാമറയും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ച് ഷാർജ. ഷാർ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റിയുടെ നേതൃത്വത്തിലാണ് 2000 ബസുകളില്‍ ക്യാമറയും സുരക്ഷാ ഉപകരണങ്ങളും ഘടിപ്പിച്ചത്. യുവർ ചില്‍ഡ്രന്‍ ആർ സേഫ് ക്യാംപെയിന്‍റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി.

രക്ഷിതാക്കള്‍ക്ക് ക്യാമറകളിലൂടെ കുട്ടികള്‍ സ്കൂളുകളിലേക്ക് വരുമ്പോഴും പോകുമ്പോഴും നിരീക്ഷിക്കാമെന്നതാണ് നേട്ടം. കോവിഡ് കാലത്തിന് മുന്‍പ് തന്നെ ബസുകളില്‍ ജിപിഎസ് സംവിധാനം നടപ്പിലാക്കിയിരുന്നു. ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റിയുടെ കൺട്രോൾ, മോണിറ്ററിംഗ് റൂമുമായും എമിറേറ്റ്സ് ട്രാൻസ്‌പോർട്ടിന്റെ ഓപ്പറേഷൻസ് റൂമുമായും ജിപിഎസ് ബന്ധിപ്പെടുത്തിയിരുന്നു.

ബസുകളിലെ ‍ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും ഇനീഷ്യേറ്റീവിന്‍റെ ഭാഗമായി പരിശീലവും നല്‍കിയിരുന്നു. എമിറേറ്റിലെ മാനദണ്ഡങ്ങൾക്കനുസൃതമായി സുരക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സ്വകാര്യ സ്കൂളുകള്‍ക്ക് ഷാർജ പ്രൈവറ്റ് എഡ്യുക്കേഷന്‍ അതോറിറ്റി നിർദ്ദേശം നല്കിയിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.