ഹാട്രിക്ക് അടിച്ച് മുംബൈ തിളങ്ങി; നിരാശയോടെ ഈസ്റ്റ് ബംഗാൾ മടങ്ങി

ഹാട്രിക്ക് അടിച്ച് മുംബൈ തിളങ്ങി; നിരാശയോടെ  ഈസ്റ്റ് ബംഗാൾ മടങ്ങി

ഐഎസ്‌എല്‍ ഫുട്‌ബോളില്‍ കൊൽക്കത്തൻ ശക്തിയായ ഈസ്റ്റ് ബംഗാളിനെ തകർത്തെറിഞ്ഞ് മുംബൈ സിറ്റി വിജയക്കൊടി പാറിച്ചു. എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റി വിജയം കരസ്ഥമാക്കിയത്. കഴിഞ്ഞ സീസൺ ഐ എസ് എല്ലിൽ അസിസ്റ്റ് മെഷീൻ ആയിരുന്ന ഹ്യൂഗോ ബൗമസ് ആണ് മുംബൈ സിറ്റിയുടെ സൂപ്പർ ഹീറോ.

20ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ ആയിരുന്നു മുംബൈ സിറ്റിയുടെ ആദ്യ ഗോൾ. റൗളിംഗ് ബോർജസിന്റെ ലോംഗ് ബോൾ സ്വീകരിച്ച് കുതിച്ച ഹ്യൂഗോ ബൗമസ് ഈസ്റ്റ് ബംഗാൾ ഡിഫൻസിനെ വട്ടം കറക്കി അവസാനം ആദം ലെ ഫോണ്ട്രെയ്ക്ക് പാസ് നൽകി. 47ാം മിനുറ്റില്‍ മുംബൈക്കനുകൂലമായി പെനാൽറ്റി വിധിച്ചു. അങ്ങനെ രണ്ടാമത്തെ ഗോൾ അവിടെ ഉറപ്പിച്ചു. 58ാം മിനുറ്റില്‍ പെനാൽറ്റി ബോക്​സിലേക്ക്​ വീണുകിട്ടിയ പന്ത്​ ഒന്നാന്തരമൊരുകിക്കിലൂടെ പോസ്​റ്റിലേക്ക്​ പറത്തി മുംബൈ സിറ്റി ഈസ്​റ്റ്​ബംഗാളിനെ നിരാശരാക്കി.

മൂന്നുമത്സരങ്ങളില്‍ നിന്നും ആറുപോയന്‍റുമായി മുംബൈ സിറ്റി ഒന്നാംസ്ഥാനത്തേക്ക്​ കയറിയപ്പോള്‍ കളിച്ച രണ്ടുമത്സരങ്ങളും തോറ്റ ഈസ്​റ്റ്​ ബംഗാള്‍ അവസാന സ്ഥാനത്താണ്​.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.