ജമ്മു: ജമ്മു കാശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. കുപ്വാര മേഖലയിലാണ് നുഴഞ്ഞു കയറാന്‍ ശ്രമം നടന്നത്. തുടര്‍ന്ന് സൈന്യവുമായ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച രാത്രിയാണ് സംഭവം. കൂടുതല്‍ പേര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടോയെന്ന് സംശയിക്കുന്നുണ്ട്.
പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. സൈന്യവും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തിരച്ചില്‍ തുടരുന്നത്. കുപ്വാരയിലെ സെയ്ദ്‌പോര ഫോര്‍വേഡ് ഏരിയയില്‍ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്.