ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്രയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.6 തീവ്രത രേഖപ്പെടുത്തിയതായി നാഷ്ണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു.
ഭൗമോപരിതലത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. കത്രയുടെ കിഴക്ക് ഭാഗത്ത് 97 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.