ഓഹരി വിപണിയിലെ തകര്‍ച്ച പഠിക്കാന്‍ സുപ്രീം കോടതി സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ഓഹരി വിപണിയിലെ തകര്‍ച്ച പഠിക്കാന്‍ സുപ്രീം കോടതി സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിവിപണിയിലുണ്ടായ തകര്‍ച്ച ആവര്‍ത്തിക്കാതെയിരിക്കാന്‍ പഠനം നടത്തുന്നതിന് സമിതിയെ നിയോഗിക്കുന്നതില്‍ സുപ്രീം കോടതി ഇന്ന് ഉത്തരവിറക്കിയേക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുക.

നേരത്തെ ഈക്കാര്യത്തില്‍ സമിതിയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രവും സെബിയും സുപ്രീം കോടതിയെ അറിയിച്ചിരുന്നു. റിട്ട. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പഠനം നടത്താന്‍ സമിതിയെ നിയോഗിക്കാമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ മുദ്രവെച്ച കവറില്‍ കേന്ദ്രം കോടതിയെ അറിയിക്കും.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണയിലുണ്ടായ തകര്‍ച്ചയും ഇന്ത്യന്‍ നിക്ഷേപകര്‍ക്കുണ്ടായ നഷ്ടവും ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനള്ള നടപടികളായിരിക്കും സമിതി പഠിക്കുക. അഭിഭാഷകരായ എം.എല്‍ ശര്‍മ്മ, വിശാല്‍ തിവാരി എന്നിവരാണ് ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.