ദുബായ്: ദുബായ് കൊച്ചി എയർ ഇന്ത്യ വിമാനം വൈകുമെന്ന് എയർ ഇന്ത്യ. എ ഐ 934 വിമാനമാണ് വൈകുന്നത്.ഉച്ചയ്ക്ക് 1.45 ന് പുറപ്പെടേണ്ട വിമാനം വൈകുന്നേരം 6.20 നാണ് പുറപ്പെടുകയെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. യാത്രാക്കാർ മൂന്ന് മണിക്കൂർ മുന്‍പ് വിമാനത്താവളത്തിലെത്തണമെന്നാണ് അറിയിപ്പ്.