അജ്മാന്‍: അജ്മാനിലെ ഓയില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമായെന്ന് അധികൃതർ. ഇന്ന് പുലർച്ചെയാണ് അജ്മാനില്‍ തീപിടുത്തമുണ്ടായത്. അജ്മാനില്‍ നിന്നുളളത് കൂടാതെ ദുബായ് ഷാർജ,ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണ് തീയണയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തിയത്. തീപിടുത്തത്തിന്‍റെ വീഡിയോ അജ്മാന്‍ പോലീസ് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ പങ്ക് വച്ചിട്ടുണ്ട്.