അജ്മാന്‍: അജ്മാനിൽ വീണ്ടും തീപിടിത്തം. അജ്മാന്‍ മിന റോഡിലെ 25 നിലകളുള്ള പേള്‍ ടവറിലാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടുത്തമുണ്ടായത്. ഫ്ലാറ്റ് സമുച്ചയത്തിലെ ബി 5 കെട്ടിടത്തിനാണ് തീപിടിച്ചത്. മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടമാണിത്.
പത്ത് കെട്ടിടങ്ങള്‍ അടങ്ങുന്ന സമുച്ചയത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ബി.5. ഉച്ചക്ക് ജുമുഅക്ക് പോയ സമയത്താണ് കെട്ടിടത്തിന് തീപിടിച്ചതെന്ന് സമീപ കെട്ടിടത്തില്‍ കുടുംബവുമായി താമസിക്കുന്ന കണ്ണൂര്‍ ഫഹദ് പറഞ്ഞു. പൊലീസും സിവില്‍ ഡിഫന്‍സും എത്തി ആളുകളെ വേഗത്തിൽ ഒഴിപ്പിച്ചത് വലിയ ദുരന്തം ഒഴിവാക്കി.