അജ്മാന്‍: അജ്മാനിലെ താമസ മേഖയിലുണ്ടായ തീപിടുത്തത്തില്‍ ആളപായമില്ല. അജ്മാന്‍ സിവില്‍ ഡിഫന്‍സും പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. റാഷിദിയ മേഖലയിലെ പേള്‍ റസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്.
അജ്മാന്‍ പോലീസിലെ ജനറല്‍ കമാന്‍റർ മേജർ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുളള അല്‍ നുഐമിയുടെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തിയാണ് തീയണച്ചത്.
അപകട സ്ഥലത്ത് ശീതീകരണ പ്രവർത്തനങ്ങളും നടത്തി.നിരവധി അപാർട്മെന്‍റുകളിലേക്ക് തീ പടർന്നു. പുക പടർന്നതോടെ 9 പേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.