അബുദബി: വാഹനമോടിക്കുമ്പോള്‍ ജാഗ്രതവേണമെന്ന് ഓർമ്മപ്പെടുത്തി വീഡിയോ പങ്കുവച്ച് അബുദബി പോലീസ്. റെഡ് സിഗ്നല്‍ മറികടന്ന് ഒരു വാഹനം വരുന്നതും അപകടമുണ്ടാകുന്നതുമാണ് വീഡിയോയില്‍ കാണുന്നത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്നും വാഹനമോടിക്കുന്നവരുടെ ശ്രദ്ധ നഷ്‌ടപ്പെടുന്നതിന്‍റെ ഫലമാണ് അപകടങ്ങളെന്നും അധികൃതർ പറഞ്ഞു.
റെഡ് സിഗ്നൽ മറികടന്നാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റും കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് മാസത്തിന് ശേഷം വാഹനം വില്‍ക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.