ന്യൂഡല്‍ഹി: പതിനെട്ട് കോടി വിലമതിക്കുന്ന കൊക്കെയ്നുമായി നൈജീരിയന്‍ യുവതി ഡല്‍ഹിയില്‍ പിടിയില്‍. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
ആഡിസ് അബാബയില്‍ നിന്ന് എത്തിയ യുവതിയെ സംശയത്തെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ യുവതിയുടെ ബാഗില്‍ നിന്നും 18 കോടി വിലമതിക്കുന്ന 1.2 കിലോ കൊക്കെയ്ന്‍ കണ്ടെടുത്തു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.