കുവൈറ്റ് സിറ്റി: മുവാറ്റുപുഴ വാഴക്കുളം പടിഞ്ഞാറേൽ ജോബിൻ ജോർജ് (37 വയസ്) കുവൈറ്റിൽ നിര്യാതനായി. ഞായറാഴ്ച വെളുപ്പിന് മൂന്ന് മണിയോടു കൂടി ശുചിമുറിയിൽ കുഴഞ്ഞ് വീണു കിടന്ന ജോബിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലേ ദിവസം അസ്വസ്ഥത തോന്നിയതു കൊണ്ട് ക്ലിനിക്കിൽ നിന്നും ചികിത്സ തേടിയിരുന്നു.
സിൻസിയർ ട്രാൻസ്പോർട്ടേഷനിലെ ജീവനക്കാരനായ ജോബിൻ അവിവാഹിതനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. സംസ്ക്കാരം ഇടവക ദേവാലയമായ കോതമംഗലം രൂപതയിലെ അരിക്കുഴ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.
എസ്എംസി എ അബ്ബാസിയാ ഏരിയ സെൻ്റ് മാർക്ക് കുടുംബ യൂണിറ്റ് അംഗമായ ജോബിൻ ജോർജിൻ്റെ ആകസ്മികമായ നിര്യാണത്തിൽ എസ് എം സി എ കുവൈറ്റ് അഗാധമായ ദു:ഖം രേഖപ്പെടുത്തി.
ഇന്ന് (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് സബാ ആശുപത്രി മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നതാണ്.