ഗുണ്ടാ-ഭീകര ബന്ധം: 72 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പാകിസ്ഥാനില്‍ നിന്നെത്തിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു

ഗുണ്ടാ-ഭീകര ബന്ധം: 72 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്; പാകിസ്ഥാനില്‍ നിന്നെത്തിച്ച ആയുധങ്ങള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ 72 ഇടങ്ങളിലാണ് എന്‍ഐഎയുടെ പരിശോധന നടക്കുന്നത്. ഗുണ്ടാ സംഘങ്ങളും ഭീകരരും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.

പരിശോധനയില്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്തിലുള്ള ആയുധ വിതരണക്കാരന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി. ഇവ പാകിസ്ഥാനില്‍ നിന്നും എത്തിച്ചവയാണെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോറന്‍സ് ബിഷ്ണോയി, നീരജ് ബവാന തുടങ്ങിയവരുടെ ഗുണ്ടാ സംഘങ്ങളില്‍ ഉള്‍പ്പെട്ട നിരവധി പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് റെയ്ഡ് നടക്കുന്നത്.

പാകിസ്ഥാന്റെയും ഐഎസിന്റെയും സഹായത്തോടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ഗുണ്ടാസംഘങ്ങളെ അറസ്റ്റ് ചെയ്യുകയും യുഎപിഎ പ്രകാരം കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഘത്തില്‍ നിന്ന് വന്‍ ആയുധശേഖരം കണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, അഞ്ച് സംസ്ഥാനങ്ങളിലായി 50 ലധികം സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.