യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞു

യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞു

അബുദബി: യുഎഇയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുറഞ്ഞു. കണ്ടെയ്നറുടെ ലഭ്യത കൂടിയതാണ് വില കുറയാന്‍ ഇടയാക്കിയത്. ഇറക്കുമതി ചെലവ് കുറഞ്ഞതും വിലയില്‍ പ്രതിഫലിച്ചു. ഒരു വർഷത്തിന് ശേഷമാണ് യുഎഇയില്‍ ഭക്ഷണ ഇറക്കുമതി വില കുറയുന്നത്.

എന്നാല് പലചരക്ക് കടകളിലെയും ഹൈപ്പർമാർക്കറ്റുകളിലെയും റസ്റ്ററന്റുകളിലെയും ബില്ലുകളില് വിലക്കുറവ് പ്രതിഫലിക്കാന് സമയമെടുക്കുമെന്നാണ് വിലയിരുത്തല്. റഷ്യ ഉക്രെയ്ന് യുദ്ധസാഹചര്യത്തില് ഭക്ഷണ സാധനങ്ങള്ക്ക് വില വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിതരണക്കാരിൽ ഒന്നായ ഉക്രെയ്നിൽ നിന്നുള്ള ഗോതമ്പ് കയറ്റുമതിയെ ബാധിച്ചു.

കോവിഡ് കാലത്ത് വിവിധ രാജ്യങ്ങളില് കണ്ടെയ്നറുകള് കെട്ടിക്കിടന്നതും ചരക്ക് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. അതേസമയം തന്നെ ഷിപ്പിംഗ് ചെലവ് കുറഞ്ഞിട്ടും വില കുറയ്ക്കാന് ചില വ്യാപാരികള് തയ്യാറാകുന്നില്ലെന്നാണ് വിപണിയില് നിന്നുളള റിപ്പോർട്ട്. സെപ നിലവില് വന്നതിന് ശേഷമാണ് ഇറക്കുമതി ചെലവ് കുറഞ്ഞത്. വിലകുറയുന്നത് സാധാരണക്കാരന്റെ ജീവിതച്ചെലവില് അധികം വൈകാതെ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നല്കുന്ന പ്രതീക്ഷ.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.