യുഎഇയില്‍ ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുളള വിസ പുതുക്കാനാകില്ല

യുഎഇയില്‍ ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുളള വിസ പുതുക്കാനാകില്ല

അബുദബി: യുഎഇയില്‍ ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുളള താമസ വിസ പുതുക്കാനാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആന്‍റ് സിറ്റസണ്‍ഷിപ്പ് കസ്റ്റംസ് ആന്‍റ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. ഈ മാസം ആദ്യം മുതല്‍ നിലവില്‍ വന്ന സ്മാർട്ട് സിസ്റ്റം അനുസരിച്ചാണ് പുതിയ മാനദണ്ഡം പ്രാബല്യത്തിലായത്. നേരത്തെ ഒരു വർഷം വരെ കാലാവധിയുളള വിസ പുതുക്കാന്‍ സാധിക്കുമായിരുന്നു. വിസ റദ്ദാക്കാനും വിവരങ്ങള്‍ പുതുക്കുന്നതുമെല്ലാം പുതിയ സ്മാർട് സംവിധാനത്തിലൂടെ സാധ്യമാകും.

രജിസ്ട്രർ ചെയ്ത ശേഷം വിസ പെർമിറ്റ് പുതുക്കുന്നതിനായി വിവരങ്ങള്‍ നല്‍കി അപേക്ഷിക്കാം. ഫീസ് അടയ്ക്കുകയും വേണം. സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണമെന്നുളളതാണ് മറ്റൊരു നിബന്ധന. അപേക്ഷ റദ്ദാക്കപ്പെടാതിരിക്കാന്‍ നിശ്ചിത കാലയളവിനുള്ളില്‍ മെഡിക്കല്‍ പരിശോധനയും ആരോഗ്യ ഇന്‍ഷുറന്‍സും പൂര്‍ത്തിയാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.