സാരിയുടുത്ത് തലകുത്തി മറിഞ്ഞത് ആറുതവണ; യുവതിയുടെ ബാക്ക്ഫ്‌ളിപ് വീഡിയോ വൈറല്‍

സാരിയുടുത്ത് തലകുത്തി മറിഞ്ഞത് ആറുതവണ; യുവതിയുടെ ബാക്ക്ഫ്‌ളിപ് വീഡിയോ വൈറല്‍

 അതിശയിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ കൊണ്ടു സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നവര്‍ നിരവധിയാണ്. സോഷ്യല്‍മീഡിയ ഏറെ ജനപ്രിയമായതുകൊണ്ടുതന്നെ ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള അഭ്യാസപ്രകടനങ്ങളുടെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ ഒരു വിരല്‍ത്തുമ്പിന് അരികെ നമുക്ക് ലഭിക്കാറുണ്ട്. ഇതുതന്നെയാണ് സമൂഹ മാധ്യമങ്ങളുടെ ജനസ്വീകാര്യത ഇത്രമേല്‍ വര്‍ധിപ്പിച്ചതും.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ വൈറലാകുന്നത് ഒരു യുവതിയുടെ ബാക്ക്ഫ്‌ളിപ്പ് വീഡിയോയാണ്. അനായാസമായാണ് ഈ യുവതി തലകുത്തനെ മറിയുന്നത്. അതും വളരെ വേഗത്തില്‍. യുവതിയുടെ വീഡിയോ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. സാരിയുടുത്തുകൊണ്ട് മണലിലാണ് ഈ യുവതിയുടെ അഭ്യാസപ്രകടനം.

സാധാരണ പല പ്രൊഫഷണല്‍സും ബാക്ക്ഫ്‌ളിപ്പ് നടത്തുന്നത് അനുയോജ്യമായ വസ്ത്രം ധരിച്ചാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായാണ് ഈ യുവതി ബാക്ക്ഫ്‌ളിപ് ചെയ്യുന്നത്. മിലി സര്‍ക്കാര്‍ എന്നാണ് ഈ യുവതിയുടെ പേര്. നിരവധിപ്പേരാണ് യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തുന്നത്.

ആറ് തവണ മിലി ബാക്ക്ഫ്‌ളിപ്പ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. എന്തായാലും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഈ ബാക്ക്ഫ്‌ളിപ്പ് വീഡിയോ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.