ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നെവാര്‍ക്ക്-ഡല്‍ഹി ഫ്‌ളൈറ്റ് സ്വീഡനിലെ സ്റ്റോക്ക് ഹോം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. ഇന്ന് രാവിലെ 300 ഓളം യാത്രക്കാരുമായി യുഎസിലെ നെവാര്‍ക്കില്‍ നിന്നും ന്യൂഡെല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകരാറിലായത്.
യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. ഫ്‌ളൈറ്റ് എഞ്ചിനില്‍ എണ്ണ ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ഉടന്‍ തന്നെ സ്റ്റോക്ക് ഹോമിലെ വിമാനതാവളത്തില്‍ ഇറക്കുകയായിരുന്നു. ഗ്രൗണ്ട് പരിശോധനയ്ക്കിടെ എഞ്ചിന്‍ രണ്ടിന്റെ ഡ്രെയിന്‍ മാസ്റ്റില്‍ നിന്ന് എണ്ണ പുറത്തേക്ക് വരുന്നതായി കണ്ടെത്തി. പരിശോധന പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെ ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണം ലണ്ടനിലേക്ക് തിരിച്ചു വിട്ടിരുന്നു.